മുഖത്തിന്റെ നിറം വര്‍ധിക്കാനും മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ മാറാനും നിങ്ങളെ പച്ചമഞ്ഞളും ആരിവേപ്പ് ഇലയും സഹായിക്കും. എങ്ങിനെയെന്നല്ലെ… ?മൂന്ന് കഷ്ണം പച്ചമഞ്ഞളും ഒരുപിടി ആരിവേപ്പിലയും നന്നായി അരച്ചെടുക്കുക. ശേഷം കാല്‍ ലിറ്റര്‍ വെളിച്ചെണ്ണ ഒരു ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് ഈ അരച്ചുവെച്ച കൂട്ട് നന്നായി യോജിപ്പിച്ച് അടുപ്പത്ത് വെച്ച് ഇളക്കുക. തിളച്ച് വരുന്ന എണ്ണയില്‍ കിടന്ന് കൂട്ട് നന്നായി മൂത്ത് നിറം മാറുന്നതുവരെ ഇളക്കുക. ശേഷം ഇറക്കി വെക്കുക. (അരപ്പ് എണ്ണയില്‍ കിടന്ന് കരിഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം). ഈ വെളിച്ചെണ്ണ നന്നായി തളുത്തശേഷം അരിച്ചെടുത്ത് ഒരു കുപ്പിയില്‍ മാസങ്ങളോളം സൂക്ഷിച്ച് വെക്കാം.
ഈ വെളിച്ചെണ്ണ ആവശ്യത്തിന് എടുത്ത് മുഖത്ത് പുരട്ടി അരമണിക്കൂര്‍ വെക്കുക. ശേഷം പയറുപൊടിയോ കടലപ്പൊടിയോ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. കുറച്ച് ദിവസം പതിവായി ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ മുഖത്തിന് നല്ലമാറ്റമുണ്ടായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



