പാലക്കാട് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം

പാലക്കാട് :നാല് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം.കോയമ്പത്തൂര്‍ ശേദീയപാതയില്‍ കഞ്ചിക്കോട് വെച്ചാണ് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. പുതുശ്ശേരി പഞ്ചായത്തിന് സമീപത്തെ സിഗ്നലില്‍ വെച്ച് ലോറികള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ആദ്യം ദേശീയപാതയില്‍ വെച്ച് രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.തൊട്ടുപിന്നാലെ വന്ന മറ്റു രണ്ട് ലോറികളും കൂടെ ഈ ലോറികളുമായി പിന്നീട് കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ അര മണിക്കൂറോളം വാഹനത്തില്‍ കുടുങ്ങി. ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top