സ്നേഹാരാമം ഒരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കുണ്ടൂർ: പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റും നന്നമ്പ്ര ഗ്രാമപഞ്ചായത്തും ചേർന്ന് മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചീത്വ മിഷൻ പദ്ധതിയായ സ്നേഹാരാമം അഴുക്കിൽ നിന്നും അഴകിലേക്ക് നന്നമ്പ്ര വില്ലേജ് ഓഫീസിന് സമീപം പൂർത്തിയാക്കി.

പ്രവർത്തി ഉദ്ഘാടനം തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ കെ.പി.എ മജീദ് നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.സിറാജുദ്ദീൻ, സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ് എം.പി, സൈനബ ജേസ്ലി, നന്നമ്പ്ര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സ്വാതി.കെ എന്നിവർ നേതൃത്വം നൽകി.

നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി മൂസക്കുട്ടി, വാർഡ് മെമ്പർമാരായ സെയ്തലവി ഊർപ്പായി, ഷമീന വി.കെ, സി.ബാപ്പുട്ടി, കോളേജ് പിടിഎ വൈസ് പ്രസിഡണ്ട് കെ.കുഞ്ഞിമരക്കാർ, മുസ്തഫ ഊർപ്പായി എന്നിവർ സന്നിഹിതരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top