പുനെ: ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ മന്ത്രവാദത്തെ തുടര്‍ന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ച് യുവതിയെ കഴിയ്ക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. പരാതിക്ക് പിന്നാലെ, യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 28 കാരിയായ യുവതി ബുധനാഴ്ചയാണ് സിന്‍ഹഗഡ് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
2019ല്‍ വിവാഹിതയായെങ്കിലും കുട്ടികളുണ്ടായില്ല. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മറ്റ് പ്രതികളും മന്ത്രവാദ ചടങ്ങുകള്‍ നടത്തി. മനുഷ്യന്റെ അസ്ഥി പൊടിച്ച് കലക്കിയ വെള്ളം തന്നെ കുടിക്കാന്‍ പ്രേരിപ്പിച്ചതായി യുവതി ആരോപിച്ചു. പ്രതികള്‍ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്നും മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. പ്രത്യേക തരം വെള്ളച്ചാട്ടത്തില്‍ കുളിപ്പിക്കാന്‍ പ്രേരിപ്പിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.
വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




