മലയാളം സര്‍വ്വകലാശാല വിസി നിയമനം; സേര്‍ച്ച് കമ്മിറ്റിയുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: മലയാളം സര്‍വ്വകലാശാല വിസി നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഗവര്‍ണ്ണര്‍ ഇതുവരെ ഒപ്പിടാത്ത സര്‍വ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് 5 അംഗ സര്‍ച്ച് കമ്മിറ്റിയുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

കമ്മിറ്റിയിലേക്ക് രാജ്ഭവന്‍ പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി. ഗവര്‍ണ്ണറുടെ പ്രതിനിധിക്ക് പുറമെ സര്‍ക്കാറിന്റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും സിണ്ടിക്കേറ്റിന്റെയും പ്രതിനിധികള്‍ സര്‍ച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

ഗവര്‍ണ്ണറുടെ അധികാരം വെട്ടാന്‍ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലില്‍ ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top