ഹജ്ജ് തീര്‍ഥാടന വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

മലപ്പുറം: ഹജ്ജ് തീര്‍ഥാടനത്തിന് കുറഞ്ഞ ചെലവില്‍ വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി പന്നന്‍കുളത്തില്‍ അനീസിനെ (33) യാണ് ബംഗളൂരുവിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയത്.

2022 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടി സ്വദേശിനിയാണ് പരാതിക്കാരി. രണ്ട് ലക്ഷത്തോളം രൂപയാണ് തട്ടിയത്. അന്വേഷണം നടക്കുന്നതറിഞ്ഞ് ഒളിവില്‍പ്പോയ പ്രതി ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളില്‍ താമസിച്ചുവരികയായിരുന്നു.

വിസ തട്ടിപ്പിന് മലപ്പുറം, നിലമ്പൂര്‍, പൊന്നാനി, തിരൂര്‍, കാടാമ്പുഴ, വണ്ടൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളിലായി പതിനഞ്ചോളം കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. ഒളിവില്‍ കഴിഞ്ഞ സമയത്തും വിസ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി ഇയാള്‍ പൊലീസിന് മൊഴിനല്‍കി.

ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എസിപി വിജയ് ഭാരത് റെഡി, എസ്‌ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top