തിരൂരങ്ങാടി: മമ്പുറം ബൈക്ക് ഇടിച്ച് പള്ളിയിലേക്ക് പോകുന്ന കാൽനടയാത്രക്കാരൻ ഉൾപ്പെടെ 2പേർക്ക് പരിക്ക് . മമ്പുറം മഖാമിന്റെ അടുത്ത് വെച്ച് ഇന്ന് വൈകുന്നേരം 7മണിയോടെയാണ് അപകടം.
പള്ളിയിലേക്ക് നിസ്കരിക്കാൻ പോകുന്ന കാൽനട യാത്രക്കാരനായ മമ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ് (36) ന് ഗുരുതരമായി പരിക്കേറ്റു. മുഹമ്മദ് ഷഫീഖിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ നിന്നും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മുഹമ്മദ് സിനാൻ 21 എന്നിവർക്കും പരിക്കേറ്റു. ഇവരെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




