ടയറില്‍ കാറ്റുനിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

കൊല്ലം: ടയറില്‍ കാറ്റുനിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. ഊരിക്കൊണ്ടുവന്ന ടയറിലേക്ക് യന്ത്രത്തിന്റെ സഹായത്തോടെ കാറ്റ് നിറയ്ക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. വായു നിറയ്ക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. കാറ്റുനിറക്കാന്‍ കടയില്‍ എത്തിയപ്പോള്‍ അവിടെ ജീവനക്കാരുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫൈസല്‍ ഒറ്റയ്ക്ക് കാറ്റ് നിറയ്ക്കുകായിരുന്നു. ഇതോടെ അവളവില്‍ കൂടുതല്‍ കാറ്റ് നിറഞ്ഞതോടെ വലിയ ശബ്ദത്തില്‍ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയസമീപത്തെ കടകളിലുള്ളവരും നാട്ടാകും ചേര്‍ന്ന് ഫൈസലിനെ ആദ്യം സമീപത്തെ കടകളിലും പരിക്ക് ഗുരുതരമായതിനാല്‍ ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top