കോഴിക്കോട്: മലബാര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
ബന്ധുക്കളുടെ അനാസ്ഥ മൂലം ചികിത്സ കിട്ടാതെ രോഗം മൂര്‍ഛിച്ച 86കാരി സരോജിനിയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയോധികയുടെ സംരക്ഷണവും ചികിത്സയും ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
നടപടിയെടുത്ത ശേഷം കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷനിലെ ജുഡിഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കെയിലിന്റെ പരാതിയിലാണ് നടപടി.




