കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നിയുക്തി തൊഴില്‍മേളയില്‍ വന്‍ തിരക്ക് 473 പേര്‍ക്ക് ജോലി ലഭിച്ചു, 300 പേര്‍ ചുരുക്കപ്പട്ടികയില്‍

നിയുക്തി തൊഴില്‍മേളയില്‍ വന്‍ തിരക്ക് 473 പേര്‍ക്ക് ജോലി ലഭിച്ചു, 300 പേര്‍ ചുരുക്കപ്പട്ടികയില്‍

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നടന്ന നിയുക്തി തൊഴില്‍ മേളയില്‍ ജോലി ലഭിച്ചത് 473 പേര്‍ക്ക്. 300 പേര്‍ ജോലിക്കായുള്ള ചുരുക്കപ്പട്ടികയിലും ഇടം നേടി. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്ലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

ഐ.ടി., ഭക്ഷ്യ സംസ്‌കരണം, ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍ തുടങ്ങിയ 58 സ്വകാര്യ സ്ഥാപനങ്ങളാണ് ഉദ്യോഗാര്‍ഥികളെ തേടിയത്. മൂവായിരത്തഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കും അവസരം ലഭിച്ചു. ഇവരെ ആശയവിനിമയത്തിന് സഹായിക്കാന്‍ സ്ഥാപന പ്രതിനിധികളും എത്തിയിരുന്നു.

വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മേള ഉദ്ഘാടനം ചെയ്തു. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എംപ്ലോയ്മെന്റ് സി. രമ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സാജിത, സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ, സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. യൂസഫ്, എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാല്‍, ഡെപ്യൂട്ടി ചീഫ് ടി. അമ്മാര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസര്‍ എന്‍. ഹേമകുമാരി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ശൈലേഷ് എന്നിവര്‍ സംസാരിച്ചു. ഉദ്യോഗാര്‍ഥികളുടെയും തൊഴില്‍ദായകരുടെയും പങ്കാളിത്തംകൊണ്ട് മേള വന്‍വിജയമായെന്ന് സംഘാടകര്‍ പറഞ്ഞു.

കാലിക്കറ്റില്‍ അന്താരാഷ്ട്ര സിനിമാ സാഹിത്യ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് നടത്തുന്ന അന്തര്‍ദേശീയ സെമിനാറിന് 29-ന് തുടക്കമാകും.
സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടി 29-ന് രാവിലെ 9.45-ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സിനിമാ നിരൂപകന്‍ വി.കെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
വിവിധ സെഷനുകളില്‍ സജിത മഠത്തില്‍, ഡോ. സി.എസ്. വെങ്കിടേശ്വരന്‍, അബു സയീദ്, ജി.ആര്‍. ഇന്ദുഗോപന്‍, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്നിനാണ് സമാപനം.

വാക് ഇന്‍ ഇന്റര്‍വ്യൂ

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എജ്യുക്കഷന്‍ ഗോള്‍ഡന്‍ ജൂബിലി അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തല്‍ കുളത്തിലേക്ക് നീന്തല്‍ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള  വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 13ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

ബിവോക് മള്‍ട്ടിമീഡിയ നാലാം സെമസ്റ്റര്‍  ഏപ്രില്‍ 2022, കോവിഡ് സ്‌പെഷ്യല്‍  ഏപ്രില്‍ 2020 പ്രാക്റ്റിക്കല്‍ പരീക്ഷ  നവംബര്‍ 29ന് ആരംഭിക്കും.

പുതുക്കാട് പ്രജ്യോതി നികേതനിലെ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍സൈക്കോളജി (സിബിസിഎസ്എസ്) റഗുലര്‍ ഏപ്രില്‍ 2021 (2019 സ്‌കീം-2020 പ്രവേശനം),    2021 പ്രവേശനം ഏപ്രില്‍ 2022 പ്രാക്റ്റിക്കല്‍ റഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എംപിഎഡ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി പിഴകൂടാതെ ഡിസംബര്‍ ഒമ്പത്, 170 രൂപ പിഴയോടെ ഡിസംബര്‍ 12.

ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യു/എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്.എം/എം.എച്.എം റഗുലര്‍ നവംബര്‍ 2022 പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 19 വരെയും  170 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ലോകോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍എം റഗുലര്‍ ഡിസംബര്‍ 2022 , സപ്ലിമെന്ററി മാര്‍ച്ച് 2023 പരീക്ഷക്ക് ഓണ്‍ലൈനായി പിഴകൂടാതെ ഡിസംബര്‍ ഒമ്പത് വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 12 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബിആര്‍ക്ക് നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എംബിഎ എസ്ഡിഇ സിയുസിഎസ്എസ് ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യ നിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോളേജുകളുടെ പ്രാവിഷണല്‍ അഫിലിയേഷനുള്ള അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളേജുകള്‍ ഒഴികെയുള്ള കോളേജുകള്‍  2023-24 അധ്യയന വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ (സി.പി.എ) പുതുക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം. പിഴകൂടാതെ ഡിസംബര്‍ 31 വരെയും 1105 രൂപ പിഴയോടെ ജനുവരി 15 വരെയും സൂപ്പര്‍ ഫൈനോട് കൂടി  ജനുവരി 31 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.cdc.uoc.ac.in സന്ദര്‍ശിക്കുക.

Share news
error: Content is protected !!
Scroll to Top