മൃതദേഹവുമായി കോഴിക്കോട് നിന്ന് ബീഹാറിലേക്ക് പോയ ആംബുലൻസിന് നേരെ ആക്രമണം

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലന്‍സിന് നേരെ ആക്രമണം. മധ്യപ്രദേശിലെ ജബല്‍പൂര്‍ -റീവ ദേശിയപാതയിലാണ് ആംബുലന്‍സിന് നേരെ ആക്രമണമുണ്ടായത്. വെടിവച്ചതെന്നാണ് സംശയമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഫഹദ് പറഞ്ഞു.

രാവിലെ 11.30ഓടെയാണ് സംഭവം. ഫറോക്കില്‍ ട്രെയിന്‍ തട്ടിമരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോയതായിരുന്നു ആംബുലന്‍സ്.

ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. അക്രമികള്‍ ആരെന്ന് വ്യക്തമല്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ഫഹദ്പറഞ്ഞു.

Share news
error: Content is protected !!
Scroll to Top