സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുകയറ്റം

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുകയറ്റം. ഒരുപവന്‍ സ്വര്‍ണത്തിന് 840 രൂപ വര്‍ധിച്ച് 62,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7,810 രൂപയായി.

ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.വിലയിലുണ്ടായിരിക്കുന്ന ഈ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് ഒരുപവന്‍ സ്വര്‍ണാഭരണം പണിക്കൂലിയും ജി എസ് ടിയും കൊടുത്തുവാങ്ങാന്‍ 70,000 രൂപയോളം നല്‍കേണ്ടിവരും.

ഭൗമരാഷ്ട്രീയ പ്രശ്‌നമാണ് സ്വര്‍ണവില ഉയരുന്നതിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top