HIGHLIGHTS : Huge ganja bust in Kozhikode; Two arrested with 21 kg of ganja
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. 21.200 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന യുവാക്കള്‍ പിടിയില്‍. എരഞ്ഞിപ്പാലം- കാരപ്പറമ്പ് ചക്കിട്ട ഇട റോഡില്‍ സ്ഥിതിചെയ്യുന്ന വാടക വീട്ടില്‍ നിന്നാണ് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ മധു സൈ്വന്‍(29), സിലു സേദി(26) എന്നിവരെ കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തും സംഘവും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒഡീഷയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മൊത്ത വിതരണം നടത്തുന്നവരാണ് ഇവര്‍. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിലെ കഞ്ചാവ് മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് എക്‌സെസ് സംഘം പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു