നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍

HIGHLIGHTS : Suspect in several theft cases arrested

തിരൂരങ്ങാടി:നിരവധി മോഷണക്കേസുകളിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം എം.എസ്.പി ക്യാംപിന് സമീപം താമസിക്കുന്ന നെച്ചിക്കുന്നത്ത് വേണുഗാനന്‍(53)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കക്കാട് വെച്ചായിരുന്നു പിടികൂടിയത്.

ജൂണ്‍ 18ന് ചെമ്മാട് കോഴിക്കോട് റോഡിലെ മാനീപാടത്തുള്ള പെട്രോള്‍പമ്പില്‍നിന്നും എണ്ണായിരം രൂപയും ജൂണ്‍ 1ന് കക്കാട് പിട്ടാപ്പിള്ളില്‍ ഏജന്‍സി എന്ന സ്ഥാപനത്തില്‍നിന്നും 31,738 രൂപയും ഏപ്രില്‍ 12ന് പരപ്പനങ്ങാടി റോഡിലെ പെട്രോള്‍ പമ്പിന് മുന്‍വശത്തുള്ള റിട്ട.ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം നടത്തി നാല്‍പ്പതിനായിരം രൂപ കവര്‍ന്നിരുന്നു. ഈ കേസുകളിലാണ് വേണുഗാനനെ പൊലിസ് അറസ്റ്റ് ചെയ്തത്.പ്രതിയെ സംഭവ സ്ഥലങ്ങളില്‍ കൊണ്ടുപോയി പൊലിസ് തെളിവെടുപ്പ് നടത്തി.

വേണുഗാനനെതീരെ താനൂര്‍, പരപ്പനങ്ങാടി, വേങ്ങര, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ ഉള്ളതായി പൊലിസ് പറഞ്ഞു.

താനൂര്‍ ഡിവൈഎസ്പി പ്രമോദിന്റെ മേല്‍നോട്ടത്തില്‍ തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ ബി.പ്രദീപ്കുമാര്‍, എസ്.ഐമാരായ സത്യനാഥ്, രവി, എ.എസ്.ഐ സുബൈര്‍, പൊലിസുകാരായ ധീരജ്, ബിജോയ്, അജീഷ് എന്നിവരാണ് പ്രതിയെ പ്രികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!