വാല്‍പ്പാറയില്‍ നാലരവയസ്സുകാരിയെ പുലി പിടിച്ചു; കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചില്‍ തുടരുന്നു

HIGHLIGHTS : A four-and-a-half-year-old girl was killed by a leopard in Valparai; the child could not be found, the search continues

വാല്‍പ്പാറ: തമിഴ്‌നാട് വാല്‍പ്പാറയില്‍ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടംതൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയെയാണ് പുലി ആക്രമിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

കുട്ടി വീടിനു മുന്നില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് ഓടി മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ജാര്‍ഖണ്ഡില്‍നിന്ന് വാല്‍പ്പാറയില്‍ ജോലിക്ക് എത്തിയത്. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയര്‍ഫോഴ്‌സും വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!