HIGHLIGHTS : Paris Diamond League; Neeraj Chopra tops Javelin Throw
പാരീസ്: സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. പാരിസ് ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര ഒന്നാമതെത്തിയത്. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്.

ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (87.88 മീറ്റര്‍) രണ്ടാമതെത്തി. സീസണിലെ ഡയമണ്ട് ലീഗില്‍ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. സീസണില്‍ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്.
ദോഹ മീറ്റില്‍ 90 മീറ്ററെന്ന കടമ്പ ഇന്ത്യന്‍ താരം പിന്നിട്ടിരുന്നു. 90.23 മീറ്റര്‍ എറിഞ്ഞ നീരജ് ജര്‍മ്മനിയുടെ ജൂലിയന്‍ വെബറിന് പിന്നില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. എട്ടുവര്‍ഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് മത്സരിക്കുന്നത്. 2017-ല്‍ 84.67 മീറ്റര്‍ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു