HIGHLIGHTS : A young man died after being electrocuted by an iron shovel while picking coconuts.
പാലക്കാട് : അടക്ക പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ അടക്ക പറിക്കുന്നതിനിടെ കമുകില്‍ ചാരി വച്ച ഇരുമ്പ് കോണി തെന്നിയതും ഉല്ലാസിന്റെ കയ്യിലുള്ള ഇരുമ്പ് തോട്ടി സമീപത്തെ ഇലക്ട്രിക് ലൈനില്‍ തട്ടിയതുമാണ് ഷോക്ക് ഏല്‍ക്കാന്‍ കാരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു