Section

malabari-logo-mobile

വണ്ടൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട;62.628 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു

HIGHLIGHTS : Huge drug bust in Vandoor; 62.628 grams of methamphetamine seized

പ്രതീകാത്മക ചിത്രം

വണ്ടൂര്‍: പോരോട് ചെറുകോട് വെച്ച് കാളികാവ് എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും,മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരുതി റിറ്റ്‌സ് കാറില്‍ കടത്തിക്കൊണ്ടുവന്ന 13.775 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍ . മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ജാഫര്‍ അലി (40) എന്നയാളെ കാളികാവ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെല്ലിക്കുത്ത് മുക്കത്തുള്ള ജാഫര്‍ അലിയുടെ വീട്ടില്‍ നിന്നും 48.853 ഗ്രാം മെത്താംഫിറ്റമിനും കണ്ടെടുത്തു.

sameeksha-malabarinews

പിടിച്ചെടുത്ത മെത്താം ഫിറ്റമിന് മാര്‍ക്കറ്റില്‍ മൂന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണെന്ന് എക്സൈസ് സംഘം പറഞ്ഞു.

പരിശോധനയില്‍ മലപ്പുറം ഐ ബി പ്രിവന്റിവ് ഓഫീസര്‍ സി. ശ്രീകുമാര്‍, കാളികാവ് റേഞ്ചിലെ പ്രിവന്റിവ്ഓഫീസര്‍മാരായ അശോക് പി, ആസിഫ് ഇക്ബാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍ കെ എസ്, മുഹമ്മദ് അഫ്‌സല്‍, വിപിന്‍ കെ വി, ഹബീബ്, അഖില്‍ദാസ് ഇ, സുനീര്‍ ടി, സുനില്‍കുമാര്‍, അമിത്ത് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജനി, നിമിഷ, ശ്രീജ, എക്‌സൈസ് ഡ്രൈവര്‍ പ്രദീപ്കുമാര്‍ കെ എന്നിവരും ഉണ്ടായിരുന്നു.

പ്രദേശത്ത് വര്‍ധിച്ചുവരുന്ന ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!