മുത്തശ്ശനൊപ്പം റോഡിലൂടെ നടക്കവേ മതിലിടിഞ്ഞു ദേഹത്ത് വീണു, ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പോത്തമ്പാടം കാടംകുറിശ്ശിയിൽ മതിലിടിഞ്ഞു ശരീരത്തിൽ വീണ ഒന്നര വയസ്സുകാരൻ മരിച്ചു. വിൽസൺ-ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്.

മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബലക്ഷയമുള്ള മതിൽ ഇടിഞ്ഞു കുട്ടിയുടെ ശരീരത്തിലേക്കു വീണെന്നു നാട്ടുകാർ പറഞ്ഞു.

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരി വേദ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top