ലണ്ടന്‍ : ബ്രിട്ടിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ (82) അന്തരിച്ചു. ഹാരിപോട്ടര്‍ സിനിമകളില്‍ പ്രഫസര്‍ ആല്‍ബസ് ഡംബിള്‍ഡോറിനെ അവതരിപ്പിച്ചാണ് ഗാംബന്‍ ലോകശ്രദ്ധ നേടിയത്. ന്യൂമോണിയയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
എട്ടു ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ ആറിലും ഗാംബന്‍ തന്നെയായിരുന്നു പ്രഫ.ഡംബിള്‍ഡോര്‍. ടിവി, സിനിമ, റേഡിയോ, തിയറ്റര്‍ തുടങ്ങിയ മേഖലകളിലെല്ലാം അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഗാംബന്‍, നാല് ടെലിവിഷന്‍ ബാഫ്റ്റ് അവാര്‍ഡുകള്‍ നേടി.
1962ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ജനിച്ച ഗാംബന്‍, നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. ഐടിവി സീരീസായ മൈഗ്രറ്റില്‍ ഫ്രഞ്ച് ഡിറ്റക്ടീവായി അഭിനയിച്ചതിനും 1986ല്‍ ഡെന്നിസ് പോട്ടറിന്റെ ദ് സിംഗിങ് ഡിറ്റക്റ്റീവിലെ ഫിലിപ്പ് മാര്‍ലോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനും ഏറെ പ്രശംസ പിടിച്ചുപറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




