കണ്ണൂര്‍ സ്‌ക്വാഡ്; വാപ്പച്ചിയുടെ സിനിമയെ പുകഴ്ത്തി ദുല്‍ഖറും

പുതുമുഖ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഇന്ന് തിയറ്ററുകളില്‍ എത്തി. മുന്‍വിധികളെ മാറ്റിമറിക്കുന്ന പ്രകടനമാണ് കണ്ണൂര്‍ സ്‌ക്വാഡ് ആദ്യദിനം തന്നെ കാഴ്ചവച്ചിരിക്കുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ എന്നാണ് ഏവരും പറയുന്നത്. ഈ അവസരത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ കൂടി ആയിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. ‘എനിക്ക് കണ്ണൂര്‍ സ്‌ക്വാഡ് ഇഷ്ടമായി. ഞാന്‍ കേള്‍ക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. പിന്നാലെ കമന്റുകളുമായി മമ്മൂട്ടി ഫാന്‍സും രംഗത്തെത്തി.

‘ദി കിംഗ് മമ്മൂക്ക, റോഷാക്ക് ശേഷം പൂര്‍ണ്ണമായി സംതൃപ്തി നല്‍കിയ മമ്മൂക്ക പടമാണ് കണ്ണൂര്‍ സ്‌ക്വാഡ് . ,ഗംഭീര ടെക്‌നിക്കല്‍ സൈഡ് മാറ്റി നിര്‍ത്തിയാലും മമ്മൂട്ടി എന്ന അഭിനേതാവ് പെര്‍ഫോമന്‍സ് തന്നെ ധാരാളം സിനിമ കണ്ടിരിക്കാന്‍, മലയാള സിനിമയില്‍ അമാനുഷികത ഇല്ലാതെ പൊലീസ് വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മമ്മൂക്കയോളം പെര്‍ഫെക്റ്റായ മറ്റൊരു ചോയിസ് ഇല്ല, ഒരേ ഒരു പടത്തലവന്‍, കൊത്തക്ക് പറ്റാത്തത് കണ്ണൂര്‍ സ്‌ക്വാഡിന് പറ്റി. പടം കൊളുത്തി മക്കളെ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

നവാഗതന്‍ ആണെങ്കിലും അതിന്റെ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലാതെ മമ്മൂട്ടി ചിത്രം ഗംഭീരമായി അണിയിച്ചൊരുക്കിയ സംവിധായകന്‍ റോബിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം വിജയരാഘവന്‍, റോണി ഡേവിഡ്, മനോജ് കെ യു, അസീസ് നെടുമങ്ങാട്, ദീപക് തുടങ്ങി നിരവധി പേര്‍ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹമ്മദ് ഷാഫിയും റോണിയും ചേര്‍ന്നാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top