കോഴിക്കോട്:വയനാടിന് വേണ്ടി തുക സമാഹരിക്കാന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി
രചിച്ച്, രാജേഷ് ബാബു കെ ശൂരനാട് സംഗീതം പകര്‍ന്ന്, ഇന്ത്യയിലെ 25 പ്രശസ്ത ഗായകര്‍ ചേര്‍ന്ന് ആലപിച്ച ‘ഹൃദയമേ’വീഡിയോ ആല്‍ബത്തിന്റെ പ്രകാശനം ഇന്ന് (ബുധന്‍) വൈകീട്ട് 3.30ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിക്കും.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗായകന്‍ പി കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഹരിഹരന്‍, ഉഷ ഉതുപ്പ്, എം ജി ശ്രീകുമാര്‍, ഉണ്ണിമേനോന്‍, ഉണ്ണികൃഷ്ണന്‍, സിത്താര,
മൃദുല വാര്യര്‍, നിത്യാ മാമന്‍, അനുരാധ ശ്രീരാം, മിന്‍മിനി, പി കെ സുനില്‍കുമാര്‍ ഉള്‍പ്പെടെ 25 പ്രശസ്ത ഗായകരാണ് ഇതില്‍ പാടിയിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിക്കുള്ള ആദരവ് കൂടിയായ ആല്‍ബത്തില്‍ നിന്നുള്ള വരുമാനം വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കും.




