Section

malabari-logo-mobile

മത്തനില താളിപ്പ് എളുപ്പത്തില്‍

HIGHLIGHTS : How to prepare Mathanila Taalip

മത്തനില ചെറുതായി നുറുക്കിയത്- ഒരു കപ്പ്
കഞ്ഞിവെള്ളം- ഒന്നര കപ്പ്
പച്ചമുളക്-2 എണ്ണം
കടുക്- കാല്‍ ടീസ്പൂണ്‍
ഉണക്ക മുളക്- 2 എണ്ണം
ചെറിയ ഉള്ളി-3 എണ്ണം
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

sameeksha-malabarinews

മത്തനിലയിലെ ഇലഭാഗം മാത്രം കൈകൊണ്ടുതന്നെ പിച്ചിയെടുക്കുക. കൂടുതല്‍ മൂത്ത ഇലകള്‍ എടുക്കരുത്. നന്നായി കഴുകിയ ശേഷം ഒരു പാത്രത്തില്‍ കഞ്ഞിവെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് ്‌നന്നായി ചൂടായി വരുമ്പോള്‍ മത്തനില, പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നി ചേര്‍ത്ത് നന്നായി വേവിച്ച് ഇറക്കി വെക്കുക. ശേഷം വെളിച്ചെണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് കടുകും ഉണക്കമുളകും അരിഞ്ഞുവെച്ച ചെറിയുള്ളിയും നന്നായി മൂപ്പിച്ചെടുത്ത് തയ്യാറാക്കി വെച്ച കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വളരെ എളുപ്പത്തില്‍ ആരോഗ്യപരവും രുചികരമായി തയ്യാറാക്കാവുന്ന ഒരു താളിപ്പാണിത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!