Section

malabari-logo-mobile

ഫിഷ് മപ്പാസ്

HIGHLIGHTS : How to prepare Fish Mapas

ഫിഷ് മപ്പാസ്
തയ്യാറാക്കിയത് :ഷരീഫ

ആവശ്യമായ ചേരുവകള്‍:-

sameeksha-malabarinews

ഫിഷ് അര കിലോ
മുളക് പൊടി -ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉലുവ രണ്ടു നുള്ള്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് -പാകത്തിന്
സവാള നീളത്തിലരിഞ്ഞത് -കാല്‍ കപ്പ്
പച്ചമുളക്- 4 എണ്ണം
വെളുത്തുള്ളി 12 അല്ലി
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
കുടമ്പുളി -ആവശ്യത്തിന്
തേങ്ങാപ്പാല്‍ അരക്കപ്പ്

തയ്യാറാക്കുന്ന വിധം:-

മത്സ്യം മുറിച്ച് കഴുകി ചെറിയ കഷണങ്ങളാക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ അല്പം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

ഇനി ഒരു ചട്ടി വച്ച് എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.

ഇതില്‍ അരിഞ്ഞുവച്ച സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും ഇട്ട് വഴറ്റുക. കുതിര്‍ത്ത പൊടികളും ചേര്‍ത്ത് വഴറ്റണം. കുടമ്പുളിയും വെള്ളവും ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ മത്സ്യ കഷ്ണങ്ങളും കറിവേപ്പിലയും ചേര്‍ക്കുക.

ഉപ്പ് ചേര്‍ത്ത് കറി നന്നായി വഴറ്റുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് പാത്രം ചുറ്റിച്ചുവയ്ക്കുക.

കുറുകി വരുമ്പോള്‍ വാങ്ങിവെച്ചു ഉപയോഗിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!