കോഴിക്കോട്: വസ്ത്രം അലക്കിക്കൊണ്ടിരിക്കെ ചക്ക ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങല്‍ കോലഞ്ചേരി മിനി(53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
ചക്ക വീണ് അബോധവസ്ഥയിലായ മിനിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.നട്ടെല്ലിന് ക്ഷതമേറ്റ മിനി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭര്‍ത്താവ് പാലക്കോട്ട് ഉണ്ണികൃഷ്ണന്‍.മക്കള്‍:നികേഷ്, നിഷാന്ത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




