തിരൂരങ്ങാടി:ഭിന്നശേഷി എന്ന ശാരീരിക-വെല്ലുവിളിയെ ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി അതിജീവിച്ച യുവാവ് അക്ഷയ്, തന്റെ അസാധാരണമായ ജീവിതയാത്രയിലൂടെ പ്രചോദനമായി മാറുകയാണ്. ഈ യുവാവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ഡോക്യുമെന്ററീ ഉടന്‍ പുറത്തിറങ്ങുന്നു.
മീഡിയ ലൈവിന്റെ ബാനറില്‍,
മുനീര്‍ ബുഖാരി സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെന്ററി, സമൂഹത്തിലെ ഭിന്നശേഷിയുള്ളവരോടുള്ള സമീപനത്തില്‍ ഒരു പുതിയ കാഴ്ചപ്പാട് വരുത്തുമെന്നാണ് പ്രതീക്ഷ.
ചെറുപ്പത്തില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച് തളര്‍ന്നശേഷം, തന്റെ ആരോഗ്യപരമായ പരിധികളെ അതിജീവിച്ച് അക്ഷയ് ഇന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.
ഭിന്നശേഷിയെ ജീവിതത്തിലെ ഒരു തടസ്സമായി കാണാതെ, വിജയം കൈവരിക്കാന്‍ ഉപകരിക്കുന്ന ശക്തിയാക്കി മാറ്റിയതാണ് അക്ഷയുടെ വിജയം.
”ഭിന്നശേഷി ഒരു കുറവല്ല, അതൊരു വ്യത്യസ്ത ശേഷിയാണ്,” എന്നത് അക്ഷയുടെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണമാണ്. എല്ലാ ഭിന്നശേഷിയുള്ള വ്യക്തികളിലും ഒളിഞ്ഞിരിക്കുന്ന കഴിവുകളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കി മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട് എന്ന സന്ദേശമാണ് ഡോക്യുമെന്ററി സമൂഹത്തോട് പങ്കുവയ്ക്കുന്നത്.
മാതാപിതാക്കളുടെയും അധ്യാപകരുടെയും, അത്തരം കുട്ടികളോട് സഹാനുഭൂതിയോടും കരുണയോടും കൂടിയ സമീപനം സ്വീകരിക്കുന്ന ഒരു സമൂഹത്തിന്റെയും പിന്തുണ ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ നിര്‍ണായകമാണെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു.
തിരൂരങ്ങാടി സ്വദേശി മൂടേക്കാട്ട് സദാനന്ദന്‍, രജനി ദമ്പതികളുടെ മകനാണ് അക്ഷയ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




