കൊച്ചി:ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചില സിനിമാ താരങ്ങളെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
കണ്ണൂര്‍ സ്വദേശിനി തസ്ലീമാ സുല്‍ത്താന(ക്രിസ്റ്റീന 41)യെയും ആലപ്പുഴ സ്വദേശി കെ ഫിറോസി(26)നെയും രണ്ടുകോടി വില വരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ പ്രതികള്‍ തങ്ങള്‍ കഞ്ചാവ് എത്തിച്ചത് സിനിമ , ടൂറിസം മേഖയില്‍ ഉള്ളവര്‍ക്കാണെന്നും ചില സിനിമാ താരങ്ങളുടെ പേര് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ട് താരങ്ങളുടെ ചില വാട്‌സാപ്പ് ചാറ്റുകള്‍ എക്‌സൈസിന് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം താരങ്ങളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. തസ്ലിമയെയും സഹായി കെ ഫിറോസിനെയും റിമാന്‍ഡ് ചെയ്തിരുന്നു.




