Section

malabari-logo-mobile

‘വീട്ടില്‍ ഒരു വേപ്പും കറിവേപ്പും’ ;ഗൃഹചൈതന്യം; മൂന്നാം ഘട്ട പദ്ധതിക്ക് തുടക്കം

HIGHLIGHTS : മലപ്പുറം: മുഴുവന്‍ വീടുകളും ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ മൂന്നാം ഘട...

????????????????????????????????????

മലപ്പുറം: മുഴുവന്‍ വീടുകളും ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ മൂന്നാം ഘട്ടം ജില്ലയില്‍ തുടങ്ങി. ‘വീട്ടില്‍ ഒരു വേപ്പും കറിവേപ്പും’ എന്ന സന്ദേശത്തോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നാംഘട്ടത്തില്‍ കുറ്റിപ്പുറം, മങ്കട, പെരുമ്പടപ്പ്, പൊന്നാനി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വേങ്ങര ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപ്പഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പുലാമന്തോള്‍ പഞ്ചായത്തില്‍ നടപ്പാക്കിയ പദ്ധതി രണ്ടാം ഘട്ടത്തില്‍ അരീക്കോട്, കാളികാവ്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ 47 ഗ്രാമ പഞ്ചായത്തുകളിലാണ് നടപ്പാക്കിയത്. ഇവിടങ്ങളില്‍ നഴ്‌സറി സ്ഥാപിക്കുകയും പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലയ്ക്ക് ലഭിച്ച 5000 വിത്തുകളില്‍ നിന്നായി 74380 ആര്യവേപ്പ് തൈകളും 1440 കറിവേപ്പ് തൈകളുമാണ് ഉത്പാദിപ്പിച്ചത്. ഇതില്‍ യഥാക്രമം 54250, 1083 തൈകളുടെ വിതരണം പൂര്‍ത്തിയായിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപ്പഞ്ചായത്തുകളിലെ നഴ്സറികളിലാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. തൈകള്‍ ഉത്പാദിപ്പിക്കാനാവശ്യമായ ഗുണമേ•യുള്ള വിത്തുകള്‍ സംസ്ഥാന ഔഷധബോര്‍ഡ് നല്‍കിയിട്ടുണ്ട്. സസ്യങ്ങളുടെ തുടര്‍പരിപാലനം തൊഴിലുറപ്പിലൂടെയാണ് നടപ്പാക്കുക. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായ പഞ്ചായത്തുതല കമ്മിറ്റിയാണ് പദ്ധതിക്കാവശ്യമായ തൈ ഉത്പാദനം, വിതരണം, പരിപാലനം തുടങ്ങിയവയുടെ മേല്‍നോട്ടം വഹിക്കുന്നത്.

sameeksha-malabarinews

മൂന്നാം ഘട്ടത്തിലുള്‍പ്പെട്ട തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്കായി നടത്തിയ ശില്പശാല ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഔഷധസസ്യ ബോര്‍ഡ് എക്‌സി. അംഗം കെ.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. പയസ് പദ്ധതി അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാജറുമ്മ ടീച്ചര്‍, ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പ്രീതി മേനോന്‍, പി.ടി ഗീത, കുഞ്ഞിമമ്മു എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!