Section

malabari-logo-mobile

ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വ്യവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

HIGHLIGHTS : പൊതുമേഖലാ സ്ഥാപനമായ ആറാലുംമൂട് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണോദ്ഘാടനം ജൂലൈ 10ന് ...

പൊതുമേഖലാ സ്ഥാപനമായ ആറാലുംമൂട് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണോദ്ഘാടനം ജൂലൈ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആധുനികവത്കരിച്ച മെഷീന്‍ ഷോപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
നീം-ജി എന്ന പേരിലാണ് കേരള ഓട്ടോമൊബൈല്‍സ് ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയിരിക്കുന്നത്. പുതിയ കാലഘട്ടത്തില്‍ ഇലക്ട്രോണിക് വാഹന നിര്‍മാണത്തിലേക്ക് വ്യാവസായികാടിസ്ഥാനത്തില്‍ കടക്കുന്നതിന്റെ തുടക്കമാണിത്.
ചടങ്ങില്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കും. സൈഡ് വീല്‍ സ്‌കൂട്ടറിന്റെ വിതരണം സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഡോ. ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ളിയു.ആര്‍. ഹീബ, കൗണ്‍സിലര്‍ എസ്.എസ്. ജയകുമാര്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍, കേരള ഓട്ടോമൊബൈല്‍സ് ഡയറക്ടര്‍ പ്രദീപ് ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കേരള ഓട്ടോമൊബൈല്‍സ് ചെയര്‍മാന്‍ കരമന ഹരി സ്വാഗതവും ഡയറക്ടര്‍ സി. സത്യചന്ദ്രന്‍ നന്ദിയും പറയും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!