HIGHLIGHTS : House broken into and 8 pawns stolen

കുറ്റിപ്പുറം :തവനൂര്‍ കുരടയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം. എട്ട് പവനും പണവുമാണ് കവര്‍ന്നത്. അലിക്കല്‍ വീട്ടില്‍ ഷമീമയുടെ വീട്ടിലാണ് മോഷണം. ചൊവ്വ മുതല്‍ വെള്ളി വരെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.

വീടിന്റെ പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. അലമാരയില്‍ സുക്ഷിച്ചിരുന്ന പണവും ഡയമണ്ടുമടക്കമാണ് എട്ട് പവന്‍ കവര്‍ന്നത്.
ഷമീമയുടെ പരാതിയില്‍ കുറ്റിപ്പുറം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക