വൃദ്ധയെയും കുടുംബത്തെയും വീട്ടില്‍ കയറി ആക്രമിച്ചു

HIGHLIGHTS : Elderly woman and her family attacked in their home

cite

പയ്യോളി: അയനിക്കാട് വൃദ്ധയെയും കുടുംബത്തെയും വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ചൊറിയഞ്ചാല്‍ താരേമ്മല്‍ ആയിശു (80) വിനെയും കുടുംബത്തെയുമാണ് നാലാളടങ്ങുന്ന സംഘം അടിച്ചു പരിക്കേല്‍പ്പിച്ചത്. പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

ഗുരുതരമായി പരിക്കേറ്റ ആയിശുവിന്റെ മകന്‍ നാസറി(50)നെയും ഭാര്യ സാജിത(40)യെയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാസറിന്റെ കര്‍ണപുടം അടിച്ചുപൊട്ടിച്ചു. സാജിതയുടെ കാല്‍മുട്ടിന് ക്ഷതമുണ്ട്.

അയല്‍ വീട്ടുകാരുമായിട്ടുണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അയല്‍വീട്ടുകാരിയായ ചൊറിയഞ്ചാല്‍ താരേമ്മല്‍ മറിയയുടെ മകന്‍ സിനാന്റെ നേതൃത്വത്തില്‍ ഇരുചക്രവാഹനത്തിലെത്തിയ കണ്ടാലറിയാവുന്ന മൂന്നുപേരും ചേര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!