മോഷണം: കടയുടമ പിടിയില്‍

HIGHLIGHTS : Theft: Shopkeeper arrested

cite

കോഴിക്കോട്: ചെറൂട്ടി റോഡിലുള്ള സ്ഥാപനത്തില്‍നിന്ന് മോഷണം നടത്തിയ പാലക്കാട് പട്ടാമ്പി പൂതാനിയില്‍ ഹൗസില്‍ സൈഫുദ്ദീ(36)നെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെറൂട്ടി റോഡിലുള്ള പ്രതിയുടെ കടയുടെ താഴെ നിലയിലുള്ള ആര്‍ട്‌കോ ലിമിറ്റഡ് സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന 2,26,000 രൂപ ഇയാള്‍ മോഷണം നടത്തുകയായിരുന്നു.

ഷോപ്പിന്റെ തൊട്ടുമുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗസല്‍ കംപ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി ഷോപ്പിന്റെ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. പൊലീസിന്റെ കേസ് അന്വേഷണം തിരിച്ചുവിടുന്നതിനായി പ്രതി തൊട്ടുതലേ ദിവസം അയാളുടെ ഷോപ്പില്‍ 3,75,000 മോഷണം നടന്നെന്നുള്ള കള്ളപ്പരാതിയും സ്റ്റേഷനില്‍ നല്‍കിയിരുന്നു.

ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിതേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ശ്രീസിത, കിരണ്‍ മുഹമ്മദ്, ഷബീര്‍, സിപിഒമാരായ പ്രജീഷ്, തെഹസീം, റിജേഷ്, സുജിത്, ശ്രീജേഷ്, ദിപിന്‍, മുഹമ്മദ് ജലീല്‍, ഷാലു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!