
പാലക്കാട് :നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. വാളയാര്‍ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. അമ്മ കിണറ്റില്‍ തള്ളിയിട്ടതാണെന്ന് കുട്ടിയുടെ മൊഴി. ശ്വേതയെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കുട്ടിയെ ഉച്ചയോടുകൂടിയാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും എത്തിയിരുന്നു.
കുട്ടിയെ പുറത്തെടുത്ത് എന്ത് പറ്റയതാണെന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് അമ്മ തള്ളിയിട്ടതാണെന്ന മൊഴി കുട്ടി നല്‍കിയത്. എന്നാല്‍ അമ്മ ഇത് നിഷേധിച്ചിരുന്നു. മകനെ ഒരു കാരണവശാലും തള്ളിയിടില്ലെന്നാണ് ശ്വേത പറഞ്ഞിരുന്നത്.
കുട്ടി മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ആള്‍മറ ഉള്ള കിണറായതിനാല്‍ കുട്ടിക്ക് ഒറ്റയ്ക്ക് കിണറിന്റെ മുകളില്‍ കയറാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




