HIGHLIGHTS : Cannabis seized from locked house

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് മൈത്രി നഗറില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടികൂടി.

മുമ്പ് കഞ്ചാവ് കേസിലുള്‍പ്പെട്ട ആളെത്തേടിയിറങ്ങിയ എക്‌സൈസ് സിഐ വി അനുപും സംഘവും ചില്ലറ വില്‍പ്പനക്കിടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി കടന്നു കളഞ്ഞു. തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. പൂട്ടിയിട്ടനിലയില്‍ കണ്ട വീട് വാര്‍ഡ് മെമ്പറുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ എക്‌സൈസ് സംഘം തുറന്ന് പരിശോധന നടത്തുകയായിരുന്നു.
460 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പുലാമന്തോള്‍ സ്വദേശിയാണ് വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്. ഒറ്റപ്പാലം സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട ന്ന് എക്‌സൈസ് സിഐ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു