Section

malabari-logo-mobile

കോട്ടക്കലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പാര്‍ക്ക് ചെയ്യാനേല്‍പ്പിച്ച കാറുമായി മുങ്ങിയ ഹോട്ടല്‍ സെക്യൂരിറ്റി പിടിയില്‍

HIGHLIGHTS : മലപ്പുറം:ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പാര്‍ക്ക് ചെയ്യാനേല്‍പ്പിച്ച കാറുമായി മുങ്ങിയ ഹോട്ടല്‍ സെക്യൂരിറ്റിയായ യുവാവിനെ പോലീസ് പിടികൂടി. കോട്ടക്കല്‍ ചങ...

മലപ്പുറം:ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പാര്‍ക്ക് ചെയ്യാനേല്‍പ്പിച്ച കാറുമായി മുങ്ങിയ ഹോട്ടല്‍ സെക്യൂരിറ്റിയായ യുവാവിനെ പോലീസ് പിടികൂടി. കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വള്ളിക്കുന്ന് സ്വദേശി ചുള്ളിയില്‍ മുനീബ് (29) നെയാണ് പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ചയാണ്‌ മലപ്പുറത്തുനിന്ന് കെഎല്‍55 എസ് 6300 നമ്പര്‍ ഹോണ്ട ജാസ് കാര്‍ മോഷണം പോയതായും കണ്ടാല്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും കണ്‍ട്രോള്‍ റൂമില്‍ നിന്നും വയര്‍ലെസില്‍ പട്രോളിങ്ങിലുള്ള പോലീസുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. പട്രോളിംഗിനിടെയാണ് ചെമ്മങ്ങാട് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ കാര്‍ കസ്റ്റഡിയില്‍ എടുത്തത്.

sameeksha-malabarinews

കോട്ടക്കിലില്‍ നിന്ന് വിവാഹ വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം ചങ്കുവെട്ടിയിലെ ഹോട്ടലിനിന്ന് കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തിയ ആളുടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിനെ ഏല്‍പ്പിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന്‌ശേഷം ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കാര്‍ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ കാര്‍ മുനീബ് കൊണ്ടു പോയതായതാണെന്ന് മനസ്സിലാക്കി കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മലപ്പുറത്തും കോഴിക്കോട് ജില്ലയിലും പരിശോധന കര്‍ശനമാക്കി. അമിത വേഗത്തില്‍ കോഴിക്കോട് വന്ന കാര്‍ ചെമ്മങ്ങാട് പോലീസിന്റെ കണ്ണില്‍ പെട്ടെങ്കിലും വെട്ടിച്ചു കടന്നു കളഞ്ഞ കാറിനെ പിന്തുടര്‍ന്ന് പരപ്പില്‍ ജംങ്ഷനില്‍ വെച്ചു ചെമ്മാങ്ങാട് പോലീസ് പിടികൂടുകയായിരുന്നു. ആര്‍സി പരിശോധിച്ചപ്പോള്‍ ഇയാളുടെയല്ലെന്ന് മനസിലായത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോട്ടക്കലില്‍ നിന്ന് കാണാതായ കാറാണെന്ന് മനസിലായത്. പ്രതിയെ കോട്ടക്കല്‍ പൊലീസിന് കൈമാറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!