Section

malabari-logo-mobile

ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

HIGHLIGHTS : Honorarium of MPs to be increased by Rs 1,000: Minister MV Govindan Master

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അത് നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 2016 ലാണ് ഇതിനുമുമ്പ് ജനപ്രതിനിധികളുടെ ഓണറേറിയത്തില്‍ വര്‍ധനവ് വരുത്തിയത്.

sameeksha-malabarinews

ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും വര്‍ദ്ധനവ് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!