മഞ്ചേശ്വരം കോഴക്കേസ്; കെ സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

കാസര്‍ഗോഡ്:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസില്‍ അന്വേഷണം സംഘം കെ സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് പറയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തി.വാണിനഗറിലെ വീട്ടിലെത്തിയാണ് അമ്മയുടെ മൊഴി എടുത്തത്.

അതിനിടെ മജിസ്‌ട്രേറ്റിന് മുന്‍പാകെ സുന്ദരയുടെ രഹസ്യമൊഴി എടുക്കാനും അന്വേഷണ സംഘംത്തിന് ആലോചനയുണ്ട്.

Share news
error: Content is protected !!
Scroll to Top