ഹണി ട്രാപ്പ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

HIGHLIGHTS : Honey Trap; The absconding accused was arrested

അരീക്കോട് : കാവനൂര്‍ വാക്കാലൂരില്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാ വിനെ വീട്ടിലേക്ക് ക്ഷണിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒളിവിലാ യിരുന്ന അവസാന പ്രതിയും പിടി യില്‍. ഇരുവേറ്റി സ്വദേശി മന്‍സൂറി (28)നെയാണ് അരീക്കോട് എസ്എ ച്ച്ഒ വി സിജിത്തിന്റെ നേതൃത്വ ത്തില്‍ എസ്‌ഐ നവീന്‍ ഷാജ് അറ സ്റ്റുചെയ്തത്. കളത്തിങ്ങല്‍ വീട്ടില്‍ ശുഹൈബ് (27), ഭാര്യ അന്‍സിന (29), ഭര്‍തൃ സഹോദരന്‍ ഷഹബാ ബ് (29) എന്നിവര്‍ നേരത്തെ പിടിയി ലായിരുന്നു.

സെപ്തംബര്‍ ഏഴിനാണ് തിരു രങ്ങാടി സ്വദേശിയെ പ്രതികള്‍ ഹണിട്രാപ്പില്‍ കുടുക്കിയത്. ഒളിവി ലായിരുന്ന മന്‍സൂര്‍ ജാമ്യമെടു ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിന്റെ വലയിലായത്. പിടിയിലായ ഇയാളില്‍നിന്ന് പരാതിക്കാരന്റെ 40,000 രൂപയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതാ യി അരിക്കോട് എസ്എച്ച്ഒ വി സിജിത്ത് പറഞ്ഞു. കേസില്‍ എല്ലാ പ്രതികളും ഇതോടെ അകത്തായി.  പ്രതിയെ മഞ്ചേരി കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!