
മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ വീട് റിപ്പയര്‍ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്കുന്നു.
ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ ഫ്ലോറിങ്/ഫിനിഷിംഗ്/പ്ലംബിങ്/സാനിറ്റേഷന്‍/ഇലക്ട്രിഫിക്കേഷന് എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായം നല്‍കുന്നത്.
ഒരു വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് 50,000/ രൂപയാണ് ധനസഹായം നല്‍കുന്നത്. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകരുടെ വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്ക്വയര്‍ഫീറ്റില്‍ കവിയരുത്.
ബിപിഎല്‍ കുടുംബം/ മാനസിക വൈകല്യം നേരിടുന്നവരുള്ള കുടുംബം, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷ ക, മൈനറായ മക്കളുള്ള അപേക്ഷക എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മലപ്പുറം കലക്ടറേറ്റില്‍ ജൂലായ് 31നകം ലഭിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0483 2739577, 8086545686.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




