Section

malabari-logo-mobile

താനൂരിൽ സ്വർണ മാല മോഷ്ടിച്ച ഹോം നേഴ്സ് അറസ്റ്റിൽ

HIGHLIGHTS : Home nurse arrested for stealing gold necklace in Tanur

താനൂർ: സ്വർണമാല മോഷ്ടിച്ച ഹോം നേഴ്സ് പോലീസ് പിടിയിലായി. കൊല്ലം സ്വദേശി സാഹിറമൻസിൽ ഷാഹിദ (38) ആണ് അറസ്റ്റിലായത്.
ഓലാപ്പീടിക സ്വദേശി ഷംസുദ്ധീൻ, വളപ്പിൽ ഹൗസിൽ ഒകെ മുറി ഓലപ്പീടിക എന്നയാളുടെ ഭാര്യയുടെ നാലു പവൻ സ്വർ ണാഭരണം കളവു പോയതായി താനൂർ പോലീസിൽ പരാതി ലഭിച്ചിരുന്നു.
പരാതിയിൽ താനൂർ ഡിവൈഎസ്പി ബെന്നി. വി. വി യുടെ നിർദേശപ്രകാരം താനൂർ സബ് ഇൻസ്‌പെക്ടർ കൃഷ്ണ ലാൽ ആർ ഡി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സലേഷ്, സുജിത്, മുഹമ്മദ്‌ കുട്ടി , സജിത, ശശികല എന്നിവരടങ്ങിയ സംഘമാണ് സ്ത്രീയെ പിടികൂടിയത് .
പിടികൂടി മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും മാല എടുത്തിട്ടില്ല എന്ന് പറയുകയും കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്തിങ്കിലും മികച്ച അന്വേഷണത്തിലൂടെ നഷ്ടപ്പെട്ട 4പവൻ സ്വർണമാല പോലീസ് കണ്ടെത്തി പിടിച്ചെടുക്കുകയായിരുന്നു .
മഞ്ചേരി ഏജൻസി വഴി ഹോം നേഴ്സ് ആയി നിയമിച്ചു മലപ്പുറം കോഴിക്കോട് ജില്ലകളിൽ വിവിധ വീടുകളിൽ ഹോം നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഷാനിദ . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!