വീട്ടിലെ പ്രസവം: വയറ്റാട്ടി ഒളിവില്‍

HIGHLIGHTS : Home delivery: Midwife in hiding

malabarinews

പ്രതീകാത്മക ചിത്രം

മലപ്പുറം:ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ അറയ്ക്ക്പ്പടി പ്ലാവിന്‍ചുവട് കൊപ്രമ്പില്‍ അസ്മ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. പ്രതിയായ ഭര്‍ത്താവ് ആലപ്പുഴ അമ്പലപ്പുഴ വണ്ടാനം സ്വദേശി സിറാജുദ്ദീനെ (39) ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

sameeksha

പ്രസവത്തിന് സഹായിച്ച വയറ്റാട്ടിയെ പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. അവര്‍ ഒളിവില്‍ പോയതായാണ് സൂചന. പ്രതി അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച യുട്യൂബ് ചാനല്‍, വാട്‌സാപ് ഗ്രൂപ്പുകള്‍ എന്നിവ സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. നിരവധി പേര്‍ ഈ ചാനലുകള്‍ ഫോളോ ചെയ്തിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.

വാട്‌സാപ് ഗ്രൂപ്പില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ശനിയാഴ്ച വരെ സിറാജുദ്ദീന്‍ അന്വേഷകസംഘത്തിന്റെ കസ്റ്റഡിയിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!