പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 നും അവധി

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 17ന് കൂടി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഈ സ്ഥാപനങ്ങൾക്ക് ജൂൺ 18, 19 തീയതികളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് അധിക അവധി പ്രഖ്യാപിച്ചത്.
പോളിംഗ് സാമഗ്രികളുടെ വിതരണ – സ്വീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിന് 17 മുതൽ 23 വരെയും അവധിയായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top