വണ്ടൂർ ബ്ലോക്കിൽ മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ നിയമിക്കുന്നു

കുടുംബശ്രീ മുഖാന്തിരം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ആറ് പഞ്ചായത്തിലായി നടപ്പാക്കുന്ന എം.ഇ.ആർ.സി പദ്ധതിയുടെ ഭാഗമായി മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ (എം.ഇ.സി ) നിയമിക്കുന്നു. വണ്ടൂർ ബ്ലോക്കിലെ ആറ് പഞ്ചായത്തിലും സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബിരുദം വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 22നും 40നും മധ്യേപ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ ബയോഡേറ്റയും വയസും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ വണ്ടൂർ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top