മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലമ്പൂര്‍, എടപ്പാള്‍, ഉണ്യാല്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ഫുട്‌ബോള്‍ അക്കാദമിയില്‍ താത്കാലികാടിസ്ഥാനത്തില്‍ പരിശീലകരെ നിയമിക്കുന്നു. എ.ഐ.എഫ്.എഫ് ഡി ലൈസന്‍സില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ്, കോച്ചിങില്‍ മുന്‍പരിചയം എന്നിവയാണ് യോഗ്യതകള്‍.
അപേക്ഷ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ ഇ മെയില്‍ (scmalappuram@gmail.com) വഴിയോ ആഗസ്റ്റ് ആറിനു മുമ്പ് വൈകീട്ട് അഞ്ചിനു മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495243423.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



