
സനാതനധർമ ചെയറിൽ പ്രഭാഷണവും സിൻഡിക്കേറ്റംഗങ്ങൾക്ക് സ്വീകരണവും
കാലിക്കറ്റ് സർവകലാശാലാ സനാതനധർമ ചെയറിൽ ആഗസ്റ്റ് ഒന്നിന് പ്രഭാഷണവും സിൻഡിക്കേറ്റംഗങ്ങൾക്കുള്ള സ്വീകരണവും നടക്കും. വൈകിട്ട് മൂന്ന് മണിക്ക് പീഠം ഹാളിൽ നടക്കുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിക്കും. ‘വേദവ്യാസ മഹർഷിയുടെ വിദ്യാഭ്യാസ ദർശനം – ഒരാമുഖം’ എന്ന വിഷയത്തിൽ വിസിറ്റിംഗ് പ്രൊഫസർ ഡോ. സി. ശ്രീകുമാരൻ പ്രഭാഷണം നടത്തും. സംസ്‌കൃതം വകുപ്പ് മേധാവി ഡോ. കെ.കെ. അബ്ദുൾ മജീദ് വിഷയ അവലോകനവും അനുമോദനവും നടത്തും.
ടോക്കൺ രജിസ്‌ട്രേഷൻ
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന 2023 പ്രവേശനം പരീക്ഷാർഥികൾക്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് 29 മുതൽ ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് : 2750/- രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് ഒന്നിന് തുടങ്ങും. കേന്ദ്രം : ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് കൊണ്ടോട്ടി. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ് ( CBCSS ) ഏപ്രിൽ 2023 ( 2022 പ്രവേശനം ) റഗുലർ / ( 2021 പ്രവേശനം ) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



