HIGHLIGHTS : Hindu WhatsApp group; Legal advice to file a case against K Gopalakrishnan
കൊച്ചി: മല്ലു ഹിന്ദു ഐ എ എസ് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരില്‍ സസ്പെന്‍ഷനിലുള്ള ഐ എ എസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയത്.
മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്.
എന്നാല്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള
നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പോലീസ് നിലപാട്. അതിനാല്‍ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പോലീസ് പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു