Section

malabari-logo-mobile

ഹിന്ദുക്കള്‍ മറ്റ്‌ മതങ്ങളിലേക്ക്‌ മാറുന്നത്‌ തടയണമെന്ന്‌ ഹൈന്ദവസമ്മേളനം

HIGHLIGHTS : അലഹബാദ്‌: ഹിന്ദുക്കള്‍ മറ്റ്‌ മതങ്ങളിലേക്ക്‌ മാറുന്നത്‌ തടയണമെന്ന്‌ അലഹബാദില്‍വച്ച്‌ നടന്ന സമ്മേളനത്തില്‍ ഹൈന്ദവനേതാക്കള്‍.

0 (1)അലഹബാദ്‌: ഹിന്ദുക്കള്‍ മറ്റ്‌ മതങ്ങളിലേക്ക്‌ മാറുന്നത്‌ തടയണമെന്ന്‌ അലഹബാദില്‍വച്ച്‌ നടന്ന സമ്മേളനത്തില്‍ ഹൈന്ദവനേതാക്കള്‍. നാടൊട്ടുക്കും ഘര്‍വാപ്പസി സംഘടിപ്പിക്കുന്ന കാലത്താണ്‌ ഹിന്ദുമതത്തില്‍ പെട്ടവര്‍ മറ്റുമതങ്ങളലേക്ക്‌ മറാതിരിക്കാന്‍ നിയമം കൊണ്ടുവരണമെന്ന ആവിശ്യവുമായ്‌ ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്‌.

ക്ഷേത്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഷിര്‍ദ്ദിസായിബാബയുടെ വിഗ്രഹങ്ങള്‍ നീക്കണമെന്നും അമീര്‍ഖാന്റെ പികെ എന്ന ചിത്രം നിരോധിക്കണമെന്നും സമ്മേളനം ആവിശ്യപ്പെട്ടു. ഷിര്‍ദ്ദിസായി ദൈവമോ ഗുരവോ അല്ലെന്നും അതിനാല്‍ നിര്‍ബന്ധമായും ഇവ ക്ഷേത്രങ്ങളില്‍ നിന്നും നീക്കണമെന്നുമാണ്‌ സമ്മേളനം ആവിശ്യപ്പെട്ടിരിക്കുന്നത്‌. സ്വാമി സ്വരൂപനന്ദ സരസ്വതി, പുരി സ്വാമി നിശ്ചലാനന്ദസരസ്വതി എന്നിവരുടെ നേതൃത്വത്തിലായിരുന്ന സമ്മളനം.

sameeksha-malabarinews

പികെ എന്ന ചിത്രം മതവികാരം വ്രണപ്പെടുത്തുണ്ടെന്നും അത്‌ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ സെന്‍സര്‍ബോര്‍ഡ്‌ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമ്മേളനം ആവിശ്യപ്പെട്ടു.

ഗോവധം നിരോധിക്കുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കു എന്നീ ആവിശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!