പരപ്പനങ്ങാടി: കടലുണ്ടിപ്പുഴയില്‍ തൃക്കുളം തുമ്പത്ത് കടവില്‍ നിന്ന് നിയമാനുസൃതം മണല്‍ക്കയറ്റുന്ന വാഹനം കസ്റ്റഡിയില്‍ എടുത്ത് ഡ്രൈവറെ മോഷണക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത പരപ്പനങ്ങാടി എസ്‌ഐയെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ആവിശ്യപ്പെട്ടു.
മണല്‍ കയറ്റിയ വാഹനത്തിലെ ഡ്രൈവര്‍ വൈശരകത്ത് ഹാറൂണിനെയാണ് മോഷണക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഡിവൈഎഫ്‌ഐ നെടുവമേഖല കമ്മറ്റിയാണ് നടപടി ആവിശ്യപ്പെട്ടിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



