Section

malabari-logo-mobile

ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബര്‍ 22 മുതല്‍

HIGHLIGHTS : Higher Secondary SE / Improvement Examination from September 22

ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ സെപ്തംബര്‍ 22ന് ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/എ.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്)/ടി.എച്ച്.എസ്.എല്‍.സി(ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളും സെപ്റ്റംബര്‍ 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മെയ് 26 മുതല്‍ നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇത്തരം വിദ്യാര്‍ത്ഥികളെ റഗുലര്‍ കാന്‍ഡിഡേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

sameeksha-malabarinews

ഡി.എല്‍.എഡ്. പരീക്ഷ സെപ്റ്റംബര്‍ മൂന്നാംവാരം നടത്തും. പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിക്കും. കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തിയതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!