പൂര്‍വികസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം ;ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിള്‍ ബെഞ്ച്. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്.

സ്‌കന്ദ പുരാണത്തിലെ പത്ത് പുത്രന്‍മാര്‍ക്ക് തുല്യമാണ് ഒരു മകള്‍ എന്ന വാചകം ഉദ്ധരിച്ചുകൊണ്ടാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി ആരംഭിക്കുന്നത്. ഒരു പെണ്‍കുട്ടിയില്‍ ഐശ്വര്യത്തിന്റെ ദേവത കുടികൊള്ളുന്നു. എല്ലാ നന്മകളാലും സമ്പന്നയാണ് ഓരോ മകളും. ഓരോ നല്ല പ്രവൃത്തികളുടെയും തുടക്കത്തില്‍ അവളെ ആദരിക്കണമെന്നും കോടതി പറഞ്ഞു. കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തില്‍ അവകാശമുന്നയിച്ച് കോഴിക്കോട്ട് കോടതിയെ സമീപിച്ചത്.

2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമം നിലനില്‍ക്കില്ല എന്ന് കോടതി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top